തൊടുപുഴ: അഞ്ചാമത് പട്ടയമേളയിൽ ആദ്യ പട്ടയം ഏറ്റുവാങ്ങിയത് കുമാരി ശിവരാമൻ. പെരിങ്ങാശേരി ഇലവുംതടത്തിൽ കുമാരിക്ക് തന്റെ രണ്ടേക്കറിലധികം വരുന്ന ഭൂമിക്കാണ് പട്ടയം ലഭിച്ചത്. ഭർത്താവായ ശിവരാമന്റെ അച്ഛൻ കേളന്റെ കാലത്ത് 1967 മുതൽ കൈവശം വെച്ചിരുന്ന ഭൂമിയാണിത്. അന്നത്തെ കാലം മുതൽ പട്ടയത്തിനായി അദ്ദേഹവും അച്ഛനും ഒരുപാട് ശ്രമിച്ചെങ്കിലും കിട്ടിയില്ല. രണ്ട് പേരും ഇപ്പോൾ ജീവനോടെയില്ല. അവരുടെ ആഗ്രഹം ഇപ്പോഴാണ് സാക്ഷാത്കരിക്കുന്നത്. ഭർത്താവിന്റെ സഹോദരങ്ങളുടെ കുടുംബത്തിനും ഇത്തവണ പട്ടയം കിട്ടിയെന്നും കുമാരി പറഞ്ഞു.