pj

തൊടുപുഴ: എ.എം. മുഹമ്മദ്കുഞ്ഞ് ലബ്ബാ സ്മാരക മങ്ങാട്ടുകവല ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. കിഴക്കൻ മേഖലയുടെ വികസനത്തിൽ മങ്ങാട്ടുകവല ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പ്രധാന പങ്കു വഹിക്കുമെന്നും മനോഹരമായ മന്ദിരം നഗരത്തിന് അലങ്കാരമാണന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയെ ശുചിത്വ നഗരമായി ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലൂസി ജോസഫ് സ്വാഗതമാശംസിച്ചു. മുനിസിപ്പൽ എൻജിനിയർ ജിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓഫീസ് വിഭാഗത്തിന്റെ ഉദ്ഘാടനം മുൻ ചെയർമാൻ ബാബു പരമേശ്വരൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മേഴ്‌സി കുര്യൻ, റിനി ജോഷി, സുമമോൾ സ്റ്റീഫൻ, മുൻ ചെയർമാന്മാരായ എ.എം. ഹാരിദ്, സഫിയ ജബ്ബാർ, പ്രൊഫ. ജെസി ആന്റണി, മിനി മധു, രാജീവ് പുഷ്പാംഗദൻ, കൗൺസിലർ ബിൻസി അലി, മുനിസിപ്പൽ സെക്രട്ടറി രാജശ്രീ പി. നായർ എന്നിവർ സംസാരിച്ചു.