തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ ഡിപ്പോ താത്കാലികമായി അടച്ചു. കഴിഞ്ഞ പത്തു വരെ ബസിൽ ഡ്യൂട്ടി ചെയ്തിരുന്ന കണ്ടക്ടർക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഡിപ്പോ അടച്ചത്. ഇന്ന് പുതിയ ഡിപ്പോയിൽ നിന്ന് സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. സ്റ്റാൻഡും പരിസരങ്ങളും അണു വിമുക്തമാക്കിയശേഷം നാളെ മുതൽ പഴയ ഡിപ്പോയിൽ നിന്ന് വീണ്ടും സർവീസുകൾ ആരംഭിക്കുമെന്ന് ഡി.ടി.ഒ ആർ. മനേഷ് പറഞ്ഞു.