വണ്ടിപ്പെരിയാർ പഞ്ചായത്ത് 10-ാം വാർഡ്,​ രാജകുമാരി പഞ്ചായത്ത് 10, 12 വാർഡുകളിൽ ഉൾപ്പെടുന്ന കണ്ടത്തിപ്പാലം സർവ്വീസ് സ്റ്റേഷൻ മുതൽ കുന്നശ്ശേരിമല റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ,​ തൊടുപുഴ നഗരസഭയിലെ 16, 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന കുമ്പംകല്ല് എം.പി കോളനി മുതൽ വലിയജാരം വരെയുള്ള ഭാഗങ്ങളെ പുതിയ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

സോണിൽ നിന്ന് ഒഴിവാക്കി

1)​ കരിമണ്ണൂർ പഞ്ചായത്ത് 6, 7, 11 വാർഡുകൾ

2)​​ നെടുങ്കണ്ടം പഞ്ചായത്ത് 10, 12 വാർഡുകളിൽ ഉൾപ്പെടുന്ന റോയൽ ഇൻ മുതൽ ബിസ്മി ടെയ്‌ലറിംഗ് വരെയുള്ള ഭാഗം, 12, 13 വാർഡുകളിൽ ഉൾപ്പെടുന്ന മുണ്ടിയെരുമ കോമ്പയാർ റോഡിൽ മുണ്ടിയെരുമ പാലം മുതൽ മൂന്നു മുക്ക് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഭാഗം

3)​ കരുണാപുരം പഞ്ചായത്ത് ഒന്നാം വാർഡിൽ തൂക്കുപാലം നൂറുൽഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന ഭാഗം, മൂന്നാം വാർഡ്, ഒന്നാം വാർഡിൽ പാമ്പുമുക്ക് സെന്റ് ആന്റണി ചർച്ച് മുതൽ 50 ഏക്കർ ട്രാൻസ്‌ഫോർമർ വരെയും

4)​ കരുണാപുരം 1, 2, നെടുങ്കണ്ടം 10, 12, പാമ്പാടുംപാറ 4 എന്നീ വാർഡുകളിലായി ഉൾപ്പെട്ടുവരുന്ന തൂക്കുപാലം പാലം വരെ
5. ഉപ്പുതറ പഞ്ചായത്ത് 6ാം വാർഡ്‌