ചെറുതോണി : ഇടുക്കി വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് പൈനാവ് ആന വാർഡിന് താഴെ കുയിലി മലയ്ക്ക് സമീപം വനമേഖലയിൽ ആൺ ആന കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് പ്രായമുണ്ട്. പാറപ്പുറത്ത് നിന്നോ മറ്റോ തെന്നിവീണ് ചെരിഞ്ഞതാവാം എന്നാണ് കരുതുന്നത്. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷം വനത്തിനുള്ളിൽ തന്നെ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.