muttom

മുട്ടം: ഗ്രാമപഞ്ചായത്ത്‌ ശുചിത്വ പദവി കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവ്വഹിച്ചു. പഞ്ചായത്ത്‌ ഭരണസമിതി, ശുചിത്വമിഷൻ, ഹരിതകർമ്മസേന, ആരോഗ്യ പ്രവർത്തകർ, ബഹുജനങ്ങൾ, വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ ശ്രമഫലമായിട്ടാണ് ശുചിത്വ പദവി നേടാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ്‌ പറഞ്ഞു. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മുഴുവൻ വീടുകൾ - സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ കളക്ട് ചെയ്ത് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ ഷീല സന്തോഷിനേയും ഹരിത കർമ്മസേന അംഗങ്ങളേയും വാർഡിലെ ജനങ്ങളേയും യോഗത്തിൽ അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ: മധു മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ ഔസേപ്പച്ചൻ ചാരക്കുന്നത്ത്, ബൈജു കുര്യൻ, പി എസ് സതീഷ്, സുമോൾ ജോയ്സൻ, റെൻസി സുനീഷ്, ബീന ജോർജ്, മേരിക്കുട്ടി വർഗീസ്, പഞ്ചായത്ത്‌ സെക്രട്ടറി ലൗജി എം നായർ, വി ഇ ഒ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.