kanjiramattom

തൊടുപുഴ: അപ്രോച്ചുറോഡ് നിർമിച്ച് കാഞ്ഞിരമറ്റം മാരിയിൽ കലുങ്ക് പാലം സഞ്ചാര യോഗ്യമാക്കുക, പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രം പ്രസിഡന്റ് ടി.എസ്. രാജൻ, സെക്രട്ടറി പി.ജി. രാജശേഖരൻ എന്നിവർ ഉപവാസ സമരം നടത്തി. അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി വി.കെ. വിശ്വനാഥൻ സമരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രഷറർ കെ.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ എം.പി. പ്രമോദ്, ശ്രീകാന്ത് എസ്. പട്ട്യാർമറ്റത്തിൽ, ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പത്മഭൂഷൻ, എം.ജി. മനേഷ്, സാജു ബാലകൃഷ്ണൻ, പി.എസ്. രാധാകൃഷ്ണൻ, സുധീപ് കാരടിയിൽ, കൗൺസിലർമാരായ മായ ദിനു, അരുണിമ ധനേഷ്, വിജയകുമാരി പി.ടി. ആകാശ്, കെ.ആർ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.