ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ ഇരുപതിനായിരം മാസ്‌കുകൾ നൽകി. 'അതിജീവനം 2020' ന്റെ ഭാഗമായി വിവിധ സ്‌കൂളുകളിൽ നിന്നും സ്‌കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തയ്ച്ചു നൽകിയ മാസ്‌കുകൾ ജില്ലാ സെക്രട്ടറി സോജൻ എബ്രാഹം നോഡൽ ഓഫീസറായ സീനിയർ സർവേ സൂപ്രണ്ട് അബ്ദുൾ കലാമിന് കൈമാറി. ജില്ലാ കമ്മീഷണർ ജെയിംസ് ടി മാളിയേക്കൽ, ഡി. ടി. സിമാരായ സിസിലി പി ഡി, ഡെയ്‌സൻ മാത്യു, ഡി. ഒ. സിമാരായ ലിസ്സി ജോസഫ്, ജീമോൻ അഗസ്റ്റിൻ, ട്രഷറർ രതീഷ് എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.