shg

കല്ലാർ: കുടുംബശ്രീയുടെ മികച്ച പ്രവർത്തനങ്ങളെ തള്ളിക്കളയാൻ ഒരു സർക്കാരിനും കഴിയില്ലെന്ന് മന്ത്രി എംഎം മണി. പുതിയ സാമ്പത്തിക വർഷത്തിലെ അയൽക്കൂട്ടങ്ങൾക്കുള്ള ജെ.എൽ.ജി സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലാർ സഹകരണബാങ്കിന്റെ ഹെഡ് ഓഫീസിൽ നടത്തിയ ചടങ്ങിൽ എസ് രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് മുഖേന എടുത്തിട്ടുള്ള വായ്പകൾക്കുള്ള സബ്‌സിഡി തുകയാണ് വിവിധ അയൽകൂട്ടങ്ങൾക്കായി വിതരണം നടത്തിയത്.

സഹകരണ ജോയിന്റ് രജിസ്ട്രാർ എച്ച് അൻസാരിമുഖ്യ പ്രഭാഷണം നടത്തി.പള്ളിവാസൽപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ, എം. കെ. വിശ്വനാഥൻ (ജോയിന്റ് ഡയറക്ടർ ), മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വി. ശശി , എം. ബി. രാജൻ (അസിസ്റ്റന്റ് രജിസ്ട്രാർ ), സരസു ശശി (വാർഡ് മെമ്പർ)സി. ഡി. എസ് ചെയർപേഴ്‌സൺ സൂസൻ ഏലിയാസ്, ഷാജിമോൻ പി. എ എന്നിവർ പങ്കെടുത്തു. കല്ലാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. എം കുഞ്ഞുമോൻ സ്വാഗതവും ബാങ്ക്സെക്രട്ടറി കെ. എസ്. ആദർശ് നന്ദിയും പറഞ്ഞു.