തൊടുപുഴ: കൃഷിക്കാരുടെ കൈവശം ഇരിക്കുന്ന ഭൂമിയിൽപോലും നിർമാണപ്രവർത്തനങ്ങൾ വിലക്കിയിരുക്കുന്ന സർക്കാരാണ് പട്ടയമേളകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മാത്യു സ്റ്റീഫൻ എക്സ് എം. എൽ. എ പറഞ്ഞു.

നിലവിലുള്ള പട്ടയങ്ങളിൽ പോലും 1500 സ്‌ക്വയർ ഫീറ്റിനു മുകളിലുള്ള വീടുകളോ നിർമാണപ്രവർത്തനങ്ങളോ നടത്തുവാൻ വില്ലജ് ഓഫീസർമാർ അനുമതി നൽകുന്നില്ല. ഷോപ്പ് സൈറ്റുകൾക്കു പട്ടയം ഇല്ലാത്തതിന്റെ പേരിൽ ലക്ഷകണക്കിന് കച്ചവടക്കാരാണ് ലോണുകൾ പോലും എടുക്കാൻ കഴിയാതെ നട്ടം തിരിയുന്നത്.

1994ലെ ഭൂപതിവ് ചട്ടത്തിൽ മാറ്റം വരുത്തി കേരളത്തിലെ മറ്റുജില്ലകളിലെ ജനങ്ങൾക്കു കിട്ടുന്ന സൗകര്യം ജില്ലയിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഹൈക്കോടതി പോലും നിയമനിർമാണം നടത്തി ഇവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് വകവെക്കാതെ സർക്കാർ സുപ്രീംകോടതിയിൽ പോയത് ഇടുക്കിയിലെ ജനങ്ങളോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്നു മാത്യു സ്റ്റീഫൻ പ്രസ്ഥാവനയിൽ പറഞ്ഞു.