തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ ബെന്നി,ജിയോ മാത്യു ,കെ.എം ഷാജഹാൻ,ജോർജ് താന്നിക്കൽ,ടി.കെ സുധാകരൻനായർ,റഷീദ് കപ്രാട്ടിൽ,നിഷ സോമൻ, എം.കെ ഷാഹുൽഹമീദ്,കെ.ജി സജിമോൻ, പി.എ ഷാഹുൽഹമീദ്, ബിലാൽ സമദ്,അക്ബർ ടി.എൽ,സി.എസ് വിഷ്ണുദേവ്,പി.ആർ രാജേഷ് ബാബു,മൈക്കിൾ, എം.കെ മുജീബ്, എന്നിവർ പ്രസംഗിച്ചു.