തൊടുപുഴ :ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ ക്ഷീര കർഷകർക്കുള്ള കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിർവ്വഹിച്ചു. കറവ പശുക്കളുള്ള പാൽ വിപണനം ചെയ്യുന്ന വനിതാ ക്ഷീര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തൊടുപുഴ ക്ഷീര വികസന യൂണിറ്റിലെ അംഗീകൃത ക്ഷീരസംഘങ്ങൾ വഴിയാണ് കാലിത്തീറ്റവിതരണം ചെയ്യുന്നത്. പദ്ധതി ഗുണഭോക്താക്കൾക്ക് രണ്ട്ചാക്ക് കാലിത്തീറ്റ വാങ്ങുമ്പോൾ അൻപത്ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ് പദ്ധതി. അംഗീകൃത ക്ഷീരസംഘങ്ങളിൽ പാൽഅളക്കാത്ത കർഷകർക്ക് ഗവ.മൃഗ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കും. ആയിരം ക്ഷീര കർഷകർക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി മറ്റത്തിപ്പാറ, ഷീന ഹരിദാസ്, ജേക്കബ്ബ് മത്തായി, ബി.ഡി.ഒ. സക്കീർ ഹുസൈൻ, ഡയറി ഓഫീസർ റിനു തോമസ്തുടങ്ങിയവർ പങ്കെടുത്തു.
.