കുടയത്തൂർ: കൂവപ്പള്ളി91 ാം നമ്പർ അംഗണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം
ചെയ്തു. വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൂവപ്പള്ളി സി.എസ്.ഐ ചർച്ച് വികാരി ഫാ.പി.വി ആൻഡ്രൂസ് വിശിഷ്ടാതിഥിയായിരുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഐ. മാത്യു, കുടയത്തൂർ പഞ്ചായത്ത് അംഗങ്ങളായ നിസ ഷാജി, ഉഷ വിജയൻ, റോസമ്മ ഫ്രാൻസിസ്, ഷീബ ചന്ദ്രശേഖരപിള്ള, വത്സമ്മ ഭാസ്‌ക്കരൻ, ബിന്ദു സുധാകരൻ, ജീന ബൈജു, ശശി പി. എസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം കെ.കെ മുരളീധരൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ അലീന നന്ദയും പറഞ്ഞു.