പദ്ധതി നടപ്പിലാക്കുന്നത് ലീഗൽ സർവ്വീസസ് അതോറിറ്റി


തൊടുപുഴ: കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിന് പരിഹാരമായി പരിഹാരമായി, ലീഗൽ സർവീസസ് അതോറിറ്റി, ഇ-ലോക് അദാലത്ത് നടപ്പിലാക്കും. കോടതികളിൽ നിലവിലുള്ളതും ഭാവിയിൽ എത്താവുന്നതുമായ കേസുകളിൽ കക്ഷികൾ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി ഓൺലൈൻ സംവിധാനം വഴി വീഡയോ കോൺഫറൻസിലൂടെ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതാണ് 'ഇലോക് അദാലത്ത്'. പ്രധാനമായും വാഹന അപകട നഷ്ടപരിഹാര കേസുകൾ, സിവിൽ കേസുകൾ, ഒത്ത്തീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, ബാങ്ക് ലോൺ കേസുകൾ, ഭൂമിയുടെ ന്യായവില കുറച്ച് ആധാരം ചെയ്തതിന്റെ കേസുകൾ, കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയായിരിക്കും ഇ-ലോക് അദാലത്തിൽ പരിഗണിക്കുക. ഇടുക്കി ജില്ലയിലെ വിവിധ കോടതികളിൽ നിലവിലുള്ള ഇത്തരം കേസുകളും, കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുമ്പാകെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ മുമ്പാകെയും വന്നിട്ടുള്ള പരാതികളും 'ഇലോക് അദാലത്തിൽ ' പരിഗണിക്കുന്നതാണ്. 17 ന് നടക്കുന്ന ഇലോക് അദാലത്തിന് മുമ്പായി ബന്ധപ്പെട്ട കക്ഷികളെ വീഡയോ കോൺഫറൻസ് വഴി മദ്ധ്യസ്ഥ ചർച്ചയ്ക്ക് വധേയമാക്കി, കേസിൽ ഉണ്ടാകുന്ന ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽപാസ്സാക്കുന്നവ കോടതി വിധിക്ക് തുല്യവും അപ്പീൽ ഇല്ലാത്തതുമായിരിക്കും. കൊറോണ19 മൂലം അനിശ്ചിതമായി നീണ്ടുപോകുന്ന വ്യവഹാരങ്ങൾ, കക്ഷികൾ അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് രമ്യമായി, പണച്ചെലവില്ലാതെ, എത്രയും വേഗം തീർപ്പാക്കാൻ സഹായിക്കുന്ന ഇ-ലോക് അദാലത്തിന്റെ പ്രയോജനം ഇടുക്കി ജില്ലയിലെ എല്ലാ വ്യവഹാരികളും പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു.


സംശയങ്ങൾക്ക്

ബന്ധപ്പെടാം

ഇലോക് അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായും(ഫോൺ04862255383, ലാമശഹ റഹമെവേീറൗുൗ്വവമ@വീാേമശഹ.രീാ); തൊടുപുഴ (04862256383), ഉടുമ്പഞ്ചോല (8281450195), പീരുമേട് (8075750578), ദേവികുളം (9496370098), എന്നീ താലൂക്കുകളിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റികളുമായും ബന്ധപ്പെടാവുന്നതാണ്.


കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറ് മാസക്കാലമായി രാജ്യത്തെ കോടതികൾ സാധാരണനിലയിൽ പ്രവർത്തിക്കാത്തതിനെ തുടർന്ന് നിരവധിയായ കേസുകൾ യഥാസമയം തീർക്കാൻ കഴിയാതെ വന്നിട്ടുള്ളതും അതുമായി ബന്ധപ്പെട്ട കക്ഷികൾ ബുദ്ധിമുട്ട് അനുഭവിക്കുകയുമാണ്. കോടതികളിലെ കാലതാമസം ഒഴിവാക്കി, കേസുകൾ തീർക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ലോക് അദാലത്തും ഈ കാലയളവിൽ പ്രവർത്തിച്ചിരുന്നില്ല.