ചെറുതോണി:കുയിലിമലയ്ക്കു സമീപം പൈനാവ് ആനവാർഡിൽ ചരിഞ്ഞ കുട്ടി കൊമ്പന്റെ ജഡംപോസ്റ്റുമോർട്ടത്തിന്‌ശേഷം സംസ്‌കരിച്ചു.കോട്ടയം സബ് ഡിവിഷൻ വെറ്റിനറി ഓഫീസർ കിഷോർകുമാർ, മൂന്നാർ ഡിവിഷൻ വെറ്റിനറി ഓഫീസർ നിഷ റേച്ചൽ എന്നിവരാണ്‌പോസ്റ്റുമോർട്ടം നടത്തിയത്. സമീപത്തുള്ള പാറയൽ നിന്നു തെന്നിവീണാണ് ആന ചെരിഞ്ഞതെന്ന്‌പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആനയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ഉദ്ദേശം നാല് വയസുതോന്നിക്കുന്ന കൊമ്പന്റെ ജഡമാണ് കണ്ടെത്തിയത്. അപകട സമയത്ത് മറ്റാനകൾ ഒപ്പമുണ്ടായിരുന്നെന്നും ദിവസങ്ങളോളം കുട്ടികൊമ്പന്റെ ജഡത്തിന് കാവൽ നിന്നതിന്റെയും ലക്ഷണങ്ങൾ സമീപത്തുണ്ടായിരുന്നതായി റെയ്‌ഞ്ചോഫീസർ ഹരികുമാർ, ഡെപ്യൂട്ടി റെയിഞ്ചർജോജി എം.ജേക്കബ് എന്നിവർ പറഞ്ഞു.