കാഞ്ചിയാർ: വില്ലേജാഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് വലിയ ഉത്തരവാദിത്വമായിട്ടാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ലബ്ബക്കടയിൽ പുതുതായി പണി കഴിപ്പിച്ച സ്മാർട്ട് വില്ലേജ് ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിക്കുൾപ്പെടെയെത്തുന്ന ചില പരാതികൾ അന്വേഷണത്തിനായി ചിലപ്പോഴൊക്കെ തിരിച്ചെത്തുന്നത് വില്ലേജാഫീസിലേക്കാണ്. വില്ലേജുകൾ മെച്ചപ്പെടുന്നതിന്റെ ഗുണമനുഭവിക്കാൻ നാട്ടിലെ സാധാരണക്കാർക്ക് കഴിയണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി എം.എം മണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു
റോഷി അഗസ്റ്റിൻ എം എൽ എ സ്വാഗതം ആശംസിച്ച യോഗത്തിൽ എഡിഎം ആന്റണി സ്‌കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സററാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ആർ ശശി ,ത്രിതല പഞ്ചായത്തംഗങ്ങൾ, ജില്ലാ നിർമ്മിതികേന്ദ്രം പ്രോജക്ട് എൻഞ്ചിനിയർ എസ്. ബിജു, ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫതുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.