തൊടുപുഴ: കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുറന്നു. ബസ് സ്റ്റാൻഡും താത്ക്കാലിക ഡിപ്പോയും പൂർണമായി അണുവിമുക്തമാക്കിയതിനു ശേഷം രാവിലെ മുതൽ സർവീസുകൾ പുനരാരംഭിക്കുകയായിരുന്നു. ഇന്നലെ നിർമാണം പൂർത്തിയായ ഡിപ്പോയിൽ നിന്നാണ് ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ പത്തു വരെ ബസിൽ ഡ്യൂട്ടി ചെയ്തിരുന്ന കണ്ടക്ടർക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഡിപ്പോ അടച്ചത്. നിർമാണം പൂർത്തിയായ ഡിപ്പോയിൽ നിന്നും ആദ്യമായാണ് ബസ് സർവീസുകൾ നടത്തുന്നത്.