83 ടൺ ചന്ദനം ലേലത്തിന്


മറയൂർ: കൊവിഡ്-19 നെ തുടർന്ന് നീണ്ടു പോയ ചന്ദന ലേലം ഇന്നും നാളെയുമായി മറയൂരിൽ നടക്കും . ഇ -ലേലമായതിനാൽ മറയൂരിൽ നേരിട്ട് എത്താതെ തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്ക് ഓൺലൈനായി ലേലത്തിൽ പങ്കാളികളാകാം. വിവിധ വിഭാഗങ്ങളിലായി 83 ടൺ ലേലത്തിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതിൽ 50 കോടിയിലധികം രൂപയാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്
.ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന മാസങ്ങളിൽ അയൽ സംസ്ഥാനത്ത് നിന്നും ലേലത്തിൽ പങ്കെടുക്കുന്നതിനും ലേലത്തിൽ വാങ്ങുന്ന ചന്ദനം കൊണ്ടുപോകുന്നതിനുമുള്ള പ്രയാസങ്ങൾ പരിഗണിച്ചാണ് ജൂലൈ മാസത്തിൽ നടത്താനിരുന്ന ലേലം നീണ്ട് പോയത്.
ചന്ദന ലേലത്തിൽ പൊതുവെ വിൽപനക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നീന്നും നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിച്ച് ചെത്തിമിനുക്കിയവയാണ്.