ചെറുതോണി:സർക്കാരും മന്ത്രിമാരും അവസാനവർഷം എങ്ങനെ കൂടുതൽ പണം കൈക്കലാക്കാൻ കഴിയും എന്നുള്ള നെട്ടോട്ടത്തിൽ ആണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കോൺഗ്രസ് പഞ്ചായത്ത് ജന പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു വാഴത്തോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് പദ്ധതിവിഹിതം വെട്ടികുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാഴത്തോപ്പ് പള്ളിത്താഴയിൽ പ്രതിഷേധ സമരം നടത്തിയത്. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആൻസി തോമസ്, ആലീസ് ജോസ് , റീത്ത സൈമൺ, ബാബു ജോർജ് , കെ എം ജലാലുദീൻ,ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജുനൻ, ജോയി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ശശി കല രാജു, സി പി സലീം, ശിവൻ ചക്കര വേലിയിൽ തുടങ്ങിയവർ സംസാരിച്ചു.