മുട്ടം: പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവിയുടെ പ്രഖ്യാപനം പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവഹിച്ചു.പഞ്ചായത്ത് ഭരണസമിതി, ശുചിത്വമിഷൻ, ഹരിത കർമസേന, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ ശ്രമഫലമായിട്ടാണ് ശുചിത്വ പദവി നേടാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് പറഞ്ഞു.