അടിമാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ദേശീയ വ്യാപകമായി നടത്തുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിലെ എ.എച്ച്.ഐ മാരായ പത്മകുമാർ, വിനിയ, ജിനി, ഷിനാജ് എന്നിവരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം വി.കെ. ബിജു, മണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് എന്നിവർ പങ്കെടുത്തു.