തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച തൊടുപുഴ നഗരസഭയിലെ വിവിധ വാർഡുകളിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നവരുടെ പട്ടിക നഗരസഭ ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ ആക്ഷേപമുള്ളവർ 19നകം താമസം തെളിയിക്കുന്ന രേഖകളുമായി നഗരസഭ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ നഗരസഭ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ അറിയിച്ചു.