പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പൊൻപുലരി ഗ്രാമീണ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആദ്യ വിൽപന പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കലിൽ നിന്ന് എ.സി. ബേബി ആലപ്പാട്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, ഫാദർ ജെയിംസ് ഐകരമറ്റം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വി.കെ. മാത്യു, ജിമ്മി മൈലാടൂർ, വി.ജെ. ജോസഫ്, ഷിജോ അഗസ്റ്റിൻ, വിൻസന്റ് മാത്യു, ജിമ്മി മൈലാടൂർ, സി.എം. തങ്കച്ചൻ, പ്രിന്റു രാജു, ശശികലാ വിനോദ് എന്നിവർ സംസാരിച്ചു.