തൊടുപുഴ:സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ സംബന്ധിച്ച് വിവരങ്ങൾ നൽകാൻആദംസ്റ്റാർ ഷോപ്പിങ്ങ് കോംപ്ലക്‌സിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.കെ. രവീന്ദ്രൻനായർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ആർ സജീവൻ ഉദ്ഘാടനം ചെയ്തു.
ആത്മനിർഭർ ഭാരത് അടക്കം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങളും സഹായങ്ങളും ഈ ഹെൽപ് ഡെസ്‌കിൽ നിന്നും ലഭിക്കും. കൂടാതെ സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സചേതന രക്തദാന സമിതിയുടെ സേവനവും ഈ സെന്ററിൽ നിന്നും ലഭ്യമാണ്.സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി ടി. ആർ. രഞ്ജിത്
ആർഎസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ. രാജു സേവാഭാരതി ജില്ലാ സെക്രട്ടറി വി . കെ. ഷാജി,ബിജെപി ജില്ലാ പ്രസിഡന്റ് കെ. എസ് .അജി ,മുൻസിപ്പൽ കൗൺസിലർമാരായകെ.ഗോപാലകൃഷ്ണൻ, ആർ അജി, ബിന്ദു പദ്മകുമാർ ജിഷബിനു എന്നിവർ പങ്കെടുത്തു.