തൊടുപുഴ: ട്രാൻസ്‌പോർട്ട് സ്‌പെഷ്യൽ റൂൾസ് അപാകതകൾ പരിഹരിക്കുക , ടെക്‌നിക്കൽ യോഗ്യത ഇല്ലാത്തവരെ ജോയിന്റ് ആർടിഒ മാരായി പ്രമോഷൻ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക ,സേഫ് കേരള പ്രൊജക്ടിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ,
അന്യായമായി സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചെടുക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ മുഴുവൻ മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാരും പണി മുടക്കി.പണിമുടക്കിന് ജില്ല ആർടിഒ രമണൻ ,ജില്ല എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ ഹരികൃഷ്ണൻ, തൊടുപുഴ, ദേവികുളം,നെടുങ്കണ്ടം ജോയിന്റ് ആർടിഒ മാർ തുടങ്ങിയവർ നേതൃത്വം നൽകി.