ഉടുമ്പൻചോല :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഒ ബിസി മോർച്ചയുടെ ആഭിമുഖ്യത്തിൽ സേവാസപ്താഹത്തിന്റെ ഉടുമ്പൻചോല മണ്ഡലതല ഉദ്ഘാടനം നെടുംകണ്ടത്ത് നടന്നു. സേവാസപ്താഹത്തിന്റെ ഭാഗമായി എഴുപത് ആരോഗ്യ പ്രവർത്തരെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരെ ആദരിച്ചു. നാല് മാസത്തോളമായി ലീവെടുക്കാതെ പൂർണമായും ആശുപത്രിയിൽ തങ്ങി കൊറോണ രോഗികളെ ചികിത്സിച്ച താലൂക്ക് ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. ജോസഫിനേയും, നഴ്‌സിംഗ് സൂപ്രണ്ട് ശ്രീദേവിസുരേഷിനെയും ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് രാജീവ് കണ്ണൻതറ, ജനറൽ സെക്രട്ടറി അഡ്വ. വിനോജ് കുമാർ, ബിജെപി ജില്ലാസെക്രട്ടറി സുനിൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടി, ട്രഷർ അനൂപ്,അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.