തൊടുപുഴ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും.