കട്ടപ്പന :ഗവ. ഐ.ടി.ഐയിൽ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മൊബൈൽഫോൺ, അക്ഷയ, ഇന്റർനെറ്റ് കഫേ എന്നിവ മുഖേന itiadmission.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സെപ്തംബർ 24 വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. 100 രൂപ അപേക്ഷാഫീസ് ഓൺലൈനായി അടക്കണം. അഴുത, നെടുങ്കണ്ടം, ദേവികുളം ബ്ലോക്കുകളിലെ അപേക്ഷകർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. പ്രോസ്‌പെക്ടസ് www.det.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272216.