ചക്കുപള്ളം: ക്ഷീര വികസന വകുപ്പ് ചക്കുപള്ളം പഞ്ചായത്തിൽ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി പ്രകാരമുള്ള 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകൾ, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, അന്തരീക്ഷ മർദ്ദലഘൂകരണം, ധാതുലവണ മിശ്രിത വിതരണം തുടങ്ങിയ ധനസഹായ പദ്ധതികൾക്ക് ചക്കുപള്ളം പഞ്ചായത്തിലെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമുകൾ പഞ്ചായത്തിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളിൽ ലഭിക്കും. അപേക്ഷകൾ സെപ്തംബർ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളുമായോ കട്ടപ്പന ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ബന്ധപ്പെടണം.