ഇടുക്കി: ആരോഗ്യ ഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റേതെങ്കിലും പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരമ്പരാഗതമായി ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്ന് തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും കുട്ടികൾ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂൾ ഹെഡ്മാസ്റ്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. ഒരേ രക്ഷകർത്താവിന്റെ ഒന്നിലധികം കുട്ടികൾക്ക് ഒരു അപേക്ഷാഫോറം മാത്രം മതിയാകും. ഇപ്പോൾ സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾ തുടർന്ന് പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിച്ചാൽ മതിയാകും. അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സെപ്തംബർ 30 വൈകിട്ട് അഞ്ചിന് മുമ്പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ 04862 252003.