ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നൽകുന്ന ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സെപ്തംബർ 22നകം സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in വെബ്‌സൈറ്റിലും www.disabilityaffairs.gov.in എന്ന കേന്ദ്ര സർക്കാർ വെബ്‌സൈറ്റിലും ലഭിക്കും.