ചെറുതോണി: ലോക്ഡൗൺ കാലത്ത് നടത്തിയ അടുക്കളത്തോട്ടം മത്സര വിജയികളെ തിരഞ്ഞെടുത്തു.അടുക്കളത്തോട്ടം കഞ്ഞിക്കുഴി എന്ന പേരിൽ ഹരികേരളം ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിൽ അൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. കഞ്ഞിക്കുഴി കൃഷി ഓഫീസർ കെ.കെ ആതിരയുടെ മേൽനോട്ടത്തിൽ നടത്തിയ വിധിനിർണ്ണയത്തിൽ സുജാമോൾ അനീഷ് പാരൂർ ഒന്നാം സ്ഥാനവും അജിൻ അലക്‌സ് പാറയിൽ രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പ്രശസ്തിപത്രവും കഞ്ഞിക്കുഴി സർവ്വീസ് സഹകരണബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ബാങ്ക് പ്രസിഡന്റ് എം.കെ ചന്ദ്രൻകുഞ്ഞും വിതരണംചെയ്തു.