road

മുട്ടം: പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപം റോഡരുകിലുള്ള വഴി വിളക്ക് പകൽ സമയത്തും പ്രകാശിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സർക്കാരും വൈദ്യുതി വകുപ്പും വൈദ്യുതി ഉപയോഗം കുറക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ. വഴി വിളക്ക് പകൽ സമയത്ത് പ്രകാശിക്കുന്നത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികൾ ആയില്ല എന്നും പ്രദേശവാസികൾപറഞ്ഞു.