വെള്ളിയാമറ്റം: കനത്തമഴയെ തുടർന്ന് കല്ലുരുണ്ട് വീണ് ജലനിധി ടാങ്കും ഷെഡും കൃഷിയും നശിച്ചു. കോഴിപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കനത്തമഴയെ തുടർന്നാണ് പാറ ഉരുണ്ട് വീണത്. നാളിയാനി ജലനിധി ടാങ്കും ഷെഡും സമീപത്തുള്ള കൃഷിയും നശിച്ചു. മുൻ മെമ്പർ ഗോപാലന്റെ പുരയിടത്തിൽ നിന്നാണ് കല്ലുരുണ്ട് വീണത്. 150 മീറ്ററിലേറെ കല്ലുരുണ്ട് വീണത്. അരയേക്കർ സ്ഥലത്തെ റബ്ബർ, കൊടി, വാഴ എന്നീ കൃഷികൾ നശിച്ചു. വലിയ ശബ്ദത്തോടെയാണ് പാറയുരുണ്ട് വന്നത്. വില്ലേജ്, പഞ്ചായത്ത് പൊലീസ് സ്ംഘം സ്ഥലത്തെത്തി പരിശോധന നടത്തി.