തൊടുപുഴ: ജില്ലയിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുക, 2019 ഡിസംബറിലെ സർവകക്ഷി തീരുമാനം നടപ്പാക്കുക, ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും ജില്ലയിലെ കാർഷിക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ചെറുതോണിയിൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ അറിയിച്ചു. 30ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്ന പരിപാടി നടത്തുമെന്നും നേതാക്കൾ പറഞ്ഞു.