തൊടുപുഴ: പട്ടയമേള ബഹിഷ്‌കരിച്ച പി. ജെ. ജോസഫ് എം.എൽ.എയുടെയും യു.ഡി.എഫിന്റെയും തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ വി.വി. മത്തായി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ നൂലാമാലകളെല്ലാം പരിഹരിച്ച് പട്ടയം വിതരണം ചെയ്തപ്പോൾ ആ ചടങ്ങിൽ നിന്ന് വിട്ടുനിന്ന എം.എൽ.എയടക്കമുള്ള യു.ഡി.എഫ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണ്. റവന്യൂ അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പി.ജെ. ജോസഫ് സ്വന്തം മണ്ഡലത്തിലെ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാൻ ചെറുവിരലനക്കിയില്ല. സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിന്റെ ജാള്യത മൂലമാണ് പി.ജെ. ജോസഫും യു.ഡി.എഫും പട്ടയമേള ബഹിഷ്‌കരിച്ചതെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു.