നെടുങ്കണ്ടം: യുവാവിനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാ യ മിനി ഭവനിൽ സുജിതിനെയാണ് (18) തേർഡ്ക്യാമ്പിലെ വാടക വീട്ടിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ സുജിത്തിന്റെ കുടുംബം രണ്ട് വർഷമായി തേഡ് ക്യാമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കാമുകിയുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് യുവാവ് തൂങ്ങി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച കൊവിഡ് പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പഞ്ചായത്തംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.