കരിങ്കുന്നം: ബന്ധപ്പെട്ടവരെ അറിയിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തുടങ്ങനാട് ഐപ്പാറയിൽ ജോർജിനെതിരെയാണ് കേസെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നെത്തിയ തൊഴിലാളികളെ ഇയാളുടെ ഉടമസ്ഥതയിലുള്ള ഐപ്പാറ ബിൽഡിങ്ങിൽ താമസിപ്പിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പിലോ പൊലീസിലോ വിവരമറിയിച്ചില്ല. നിരീക്ഷണത്തിലിരിക്കാതെ തൊഴിലാളികളെ പുറത്തിറങ്ങി നടക്കാൻ അനുവദിച്ചതായും കരിങ്കുന്നം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.