മറയൂർ: കൊവിഡ് നെ തുടർന്ന് വൈകിയ മറയൂർ ചന്ദന ലേലത്തിൽ ആദ്യ ദിവസം നികുതിയടക്കം 30 കോടി രൂപയുടെ ചന്ദനം വിൽപ്പന നടന്നു. ഓൺ ലൈനായി നടന്ന ലേലത്തിൽ പങ്കെടുത്ത കമ്പനികളുടെ എണ്ണത്തിൽ കൂറവ് വന്നെങ്കിലും മുപ്പത് കോടിരൂപയുടെ ആദ്യദിനത്തിൽ വിൽക്കാൻ കഴിഞ്ഞു. കർണ്ണാടക സോപ്‌സ്, കേരളാ ഫാർമസ്യൂട്ടിക്കൽ(ഔഷധി) ,കളരിക്കൽ ഭഗവതി ദേവസ്വം,നെടുംപറമ്പിൽ ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രം ദേവസ്വം , കെ എസ് ടി ഡി സി ആലപ്പുഴ എന്നിവയാണ് ലേലത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ. പ്തിനേഴ് ക്ലാസുകളിലായി 83 ടൺ ചന്ദനം ലേലത്തിൽ വച്ചതിൽ ആദ്യ രണ്ട് സെഷനുകളിലായി 24871.9 കിലോഗ്രാം ചന്ദനം വിൽക്കാൻ സാധിച്ചു. ഇന്നും രണ്ട് സെക്ഷനുകളായി ലേലം തുടരുമെന്ന് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.
ചന്ദന വേരിന്
7.5 ലക്ഷം രൂപ
മറയൂർ: മോഷ്ടാക്കൾ ചന്ദന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു കടത്തിയതിനെ തുടർന്ന് മറയൂർ ടൗണിൽ നിന്നും പിഴുതെടുത്ത് ലേലത്തിൽ ഉൾപ്പെടുത്തിയ ചന്ദന മരത്തിന്റെ വേരിന് നികുതി ഉൾപ്പെടെ 7.5 ലക്ഷം രൂപ ലഭിച്ചു. സർക്കാർ അനുമതിയോടെ പിഴുതെടുത്ത് ചെത്തി ഒരുക്കി ലേലത്തിൽ ഉൾപ്പെടുത്തിയ ചന്ദന വേരിന് 46.400 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്.കർണ്ണാടക സോപ്‌സാണ് വാങ്ങിയത്. സർക്കർ ഭൂമിയിൽ നിന്ന ചന്ദനമരം ആയതിനാൽ തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കും.