ചെറുതോണി: ഇടുക്കി കെയർ ഫൗണ്ടേഷൻ മരിയാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ കാൻസർ രോഗികൾക്ക് മാസത്തിൽ ഒരു തവണ 1000 രൂപ ധനസഹായമായി നൽകും. പ്രാരംഭഘട്ടമായി നാരകക്കാനം സ്വദേശിക്ക് കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാൻ തുക കൈമാറി. ട്രസ്റ്റ് മരിയാപുരം യൂണിറ്റ് പ്രസിഡന്റ് ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ജോബി ഈരോലി, എം.റ്റി.തോമസ്, തങ്കച്ചൻ മാണി, ശ്രീലാൽ, ജിജി പന്നയ്ക്കൽ, ജയകുമാർ, ടോമി കല്ലുവെട്ടം, ടോമി തെക്കേക്കര എന്നിവർ സന്നിഹിതരായിരുന്നു. ഡയാലിസ് രോഗികൾക്ക് പണം ആവശ്യമുള്ളവർ ട്രസ്റ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.