തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ഉപ്പുതറ പൊരിക്കണ്ണികര കാണക്കാലിയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുളം മൈനർ ഇറഗേഷൻ വകുപ്പ് മാലിന്യമുക്തമാക്കി. മുപ്പതോളം വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളം മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് പൊരികണ്ണി സ്വദേശി കെ എൻ . രാജേന്ദ്രൻ സമർപ്പിച്ച പരാതിയിൽ കുളം വ്യത്തിയാക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയിരുന്നു. കമ്മീഷൻ ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റപ്പോർട്ട് വാങ്ങി. മൈനർ ഇറഗേഷൻ വകുപ്പ് കുളം വറ്റിച്ച് മാലിന്യമുക്തമാക്കിയെന്ന് റപ്പോർട്ടിൽ പറയുന്നു. ഇവിടെ മറ്റ് ജല സ്രോതസുകളില്ല.