തൊടുപുഴ: ജീവനക്കാരിൽ നിന്നും പിടിച്ചെടുത്ത ശമ്പളം കാഷായി തിരികെ ഉടൻ മടക്കി നല്കുക, തുടർന്നും ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കുക, ശമ്പള പരിഷ്‌ക്കരണം അനുവദിക്കുക,
ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, കുടിശ്ശികയായ ക്ഷാമബത്ത നൽകുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു., ജില്ലാ വൈസ് പ്രസിഡന്റ് സി.എസ് .ഷെമീർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിൻസന്റ് തോമസ്, ബ്രാഞ്ച് സെക്രട്ടറി ജോജോ ടി.ടി., ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിജു.പി., ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ടൈറ്റസ്, സാബു എസ്., ടോണി, സിന്ധു എൻ.,ശുഭ പി.എ. എന്നിവർ നേതൃത്വം നല്കി.