stamp
സ്റ്റാമ്പിന്റെ പ്രകാശനം പീരുമേട്ടിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി​ ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാറിനു നൽകി നിർവഹിക്കുന്നു

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയുടെ ജന്മദിന സ്റ്റാമ്പ് പുറത്തിറക്കി. തപാൽ വകുപ്പും ബി.ജെ.പിയും സംയുക്തമായി 'മൈ പദ്ധതി" പ്രകാരമാണ് സ്റ്റാമ്പ് ഇറക്കിയത്. സ്റ്റാമ്പിന്റെ പ്രകാശനം പീരുമേട്ടിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി​ ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാറിനു നൽകി നിർവഹിച്ചു. ബി.​ജെ.പി പീരുമേട് മണ്ഡലം പ്രസിഡന്റ് ജി. അജേഷ് കുമാർ, ഗിന്നസ് മാടസ്വാമി എന്നിവർ പങ്കെടുത്തു.