hhh

തൊടുപുഴ: അദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്തി ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾ ഇല്ലാതാക്കാനും ആറ് മാസത്തേയ്ക്ക് വീണ്ടും ശമ്പളം പിടിച്ചെടുക്കാനുമുള്ള സർക്കാർ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാഭസ ഓഫീസ് സമുച്ചയത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കെ.പി.എസ്.ടി.എ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് തൊടുപുഴ ഡി.ഡി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.പ്രതിഷേധ ധർണ്ണ കെ.പി എസ്.റ്റി.എ ജില്ലാ പ്രസിഡന്റ് വി.എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാസർ അദ്ധ്യക്ഷനായി. ബിജു ജോസഫ് ,ജോളി മുരിങ്ങമറ്റം, ബിജോയ് മാത്യു, ജെയിംസ് സെബാസ്റ്റ്യൻ, പി.വി.ജോർജ് , ഷിന്റോ ജോർജ് , അനീഷ് ജോർജ് , രാജിമോൻ ഗോവിന്ദ്,പീറ്റർ കെ എബ്രാഹം, രതീഷ് , ജീൻസ് കെ.ജോസ് ,മുബഷിർ പുൽപ്പാടൻ എന്നിവർ പ്രസംഗിച്ചു.