ചെറുതോണി: ഉമ്മൻ ചാണ്ടിയുടെ നീയമസഭാ സാമാജികത്വത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ മഴുവടി പട്ടികവർഗ്ഗകോളനിയിയിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി മഴുവടി സാംസ്‌ക്കാരിക നിലയത്തിൽചേർന്ന സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറിറോയി കെ.പൗലോസ് ഉത്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ ഉപഹാര സമർപ്പണം നടത്തി. എ.ഐ.സി.സി.അംഗം ഇ.എം.ആഗസ്റ്റി , കട്ടപ്പന നഗരസഭാ ചെയർമാൻജോയി വെട്ടിക്കുഴി കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ.പി ഉസ്മാൻ ഡി.സി.സി.സെക്രട്ടറി എം.ഡി അർജുനൻ. വനിതാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, പി.ഡി.ശോശാമ്മ ,ജോസ് ഊരക്കാട്ട്, വക്കച്ചൻ വയലിൽ,മോഹൻദാസ് ,ജിയോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.കോളനി ഊരുമൂപ്പൻ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽകോവിൽമല രാജാവ് രാമൻ രാജമന്നാൻകേക്ക് മുറിച്ച് ആദിവാസി വിഭാഗത്തിന്റെ ആദരം അറിയിച്ചു.