തൊടുപുഴ:കേരള സ്‌റ്റേറ്റ് പെൻഷനേഴ്‌സ് സംഘിന്റെനേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വാസുദേവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി.ബി.എം.എസ്.ജില്ലാ വൈസ്. പ്രസിഡന്റ് കെ.ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.എ.രാജൻ, കെ.ആർ.രാമചന്ദ്രൻ, എൻ.ശശിധരൻ എന്നിവർ സംസാരിച്ചു.