അടിമാലി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം (എം.ബി.ബി.എസ്) , ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ള 45 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെപ്തംബർ 30 വൈകിട്ട് നാലിന് മുമ്പായി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി 685561 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04864 224399.