തൊടുപുഴ: വി.ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്ഗ്രസ് സമരത്തിൽ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം രാജീവ് ഭവനിൽ നന്നും ആരംഭിച്ച് റസ്റ്റ് ഹൗസ് വഴി ഗാന്ധി സ്വകയറിൽ അവസാനിച്ചു. സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യതു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ ബിലാൽ സമദ്, അരുൺ പൂച്ചക്കുഴി.ആരിഫ് കരിം, കെ എസ് യു ജില്ലാ സെക്രട്ടറിമാരായ ഫസൽ സുലൈമാൻ, വിഷ്ണു ദേവ് ,ജോസ്‌കുട്ടി ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ കെ.എം ഷാജഹാൻ, സുരേഷ് രാജു, റഷീദ് കപ്രട്ടിൽ, നേതാക്കളായ ലിജോ മഞ്ചപ്പിള്ളി, സാജൻ ചിമ്മിനികാട്ട്,ഷിനോ ഗോബിനാഥ്,റിജോ കുരിശുമുട്ടൻ, ആശിഷ് മാത്യു എന്നിവർ നേതൃത്വം നൽകി.