വഴിത്തല: കുരിശിങ്കൽ കെ. പി. പീറ്റർ (76- എക്‌സ് മിലിട്ടറി) നിര്യാതനായി. വഴിത്തല ടിമ്പർ വർക്കേഴ്‌സ് യൂണിയൻ സ്ഥാപകനേതാവാണ്.സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മാറിക സെന്റ്‌തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി നെല്ലിമറ്റം വാളനാക്കുഴിയിൽ കുടുംബാംഗം. മക്കൾ: ഷിബു പീറ്റർ (എൻജിനിയർ ബാംഗ്ലൂർ), ഷിജിമോൾ കെ. പീറ്റർ (എച്ച്ആർ മാനേജർ, കുവൈറ്റ്).
മരുമക്കൾ: ബിനു ഷിബു മണലിങ്കൽ (ആലുവ), രഞ്ജിത്ത് അലക്‌സാണ്ടർപോത്തൻ കയ്യാലത്ത് (എറണാകുളം). ദ്രോണാചാര്യ കെ.പി.തോമസിന്റെ സഹോദരനാണ്. ഒളിമ്പ്യൻ ഷൈനി വിൽസൺ സഹോദരപുത്രിയാണ്.