ഇടുക്കി : ഇടുക്കിക്ക് മാത്രമായി ഇറക്കിയിട്ടുള്ള നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, റൂൾ 64 ഭേദഗതി ചെയ്യുക, സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പിലാക്കുക, എൽ.ഡി.എഫ് സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് 19 ന് അണക്കരയിൽ ഉപവാസ സമരം നടത്തും.രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഉപവാസം സമരം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടികല്ലാർ ഉദ്ഘാടനം ചെയ്യും.